കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്തനാപുരത്തെ സ്ഥാനാര്‍ത്ഥി കെബി ഗണേഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചു.. ഇതോടെ വോട്ടു തേടി ഇറങ്ങാനാവാത്ത സ്ഥിതിയിലാണ് ഗണേഷ് കുമാര്‍. സ്ഥാനാര്‍ഥിയുടെ അസാന്നിധ്യത്തില്‍ ബാലകൃഷ്ണപിളളയാണ് മകന്റെ പ്രചാരണരംഗത്തുള്ളത്.
കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കെബി ഗണേഷ് കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. നേരത്തെ തന്നെ മണ്ഡലത്തില്‍ പ്രചാരണത്തിന് തുടക്കമിട്ടയാളാണ് കെ.ബി.ഗണേഷ്കുമാര്.
സ്ഥാനാര്‍ഥിയ്ക്കായുളള ചുവരെഴുത്തുകളും ബോര്‍ഡുകളുമൊക്കെ മണ്ഡലത്തില്‍ നിറയുകയും ചെയ്തു. എന്നാല്‍ രണ്ടാം തവണത്തെ പരിശോധനയിലും കോവിഡ് പോസിറ്റിവ് ആയതോടെ ഈ മാസം പതിനേഴാം തീയതി വരെ നിരീക്ഷണത്തില്‍ തുടരേണ്ടിവരും.
ഈ സാഹചര്യത്തിലാണ് പ്രായത്തിന്റെ അവശതകള്‍ മാറ്റിവച്ച് ആശുപത്രിയില്‍ കിടക്കയിലുള്ള മകന് വേണ്ടി വോട്ടു തേടി അച്ഛന് ബാലകൃഷ്ണപിളള തന്നെ ഇറങ്ങിയത്.