തിരുവനന്തപുരം : ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനും ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ഹരിതചട്ട പാലനംസംശയങ്ങളും മറുപടികളും എന്ന പുസ്തകം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പ്രകാശനം ചെയ്തു. ഹരിതകേരളം മിഷന്റേയും ശുചിത്വമിഷന്റേയും നേതൃത്വത്തിലാണ് കൈപുസ്തകം പ്രസിദ്ധീകരിച്ചത്. രാജ്യത്തിന് മാതൃകയായി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സമ്പൂര്‍ണ ഹരിത തിരഞ്ഞെടുപ്പാക്കി മാറ്റുന്നതിന് കൈപ്പുസ്തകം വഴികാട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.
ഏപ്രില്‍ ആറിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. മാര്‍ച്ച് 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മാര്‍ച്ച് 19 ന് പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിക്കും. മാര്‍ച്ച് 20 ന് സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് 22 ന് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ്.
ഒറ്റ ഘട്ടമായാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്. കേരളത്തില്‍ 40,711 പോളിങ് സ്റ്റേഷനുകളാണ് ഉണ്ടാവുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തെരഞ്ഞെടുപ്പു നടത്താനാണ് പോളിങ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടിയത്. അതേസമയം പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഇത്തവണയില്ല. 80 വയസ്സിന് മുകളിലുള്ളവര്‍ക്ക് തപാല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഒരുക്കും. കൊവിഡ് ബാധിതര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കുമെന്നും സുനില്‍ അറോറ അറിയിച്ചു.