ആറളം: ബാലസഭാ കുട്ടികള്‍ക്ക് പഠനത്തോടൊപ്പം നൈപുണ്യ ശേഷി വികസിപ്പിക്കുന്നതിനു കുടുംബശ്രീ ജില്ലാ മിഷന് എല്‍ഇഡി ബള്‍ബ് നിര്‍മാണ പരിശീലനം ആരംഭിച്ചു. തെരഞ്ഞെടുത്ത 20 കുട്ടികള്‍ക്കാണ് ബള്‍ബ് പരിശീലനം നല്‍കുന്നത്.
പഠന കാലയളവില്‍ തന്നെ കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം നല്കി അവരെ വരുമാനം നേടാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ ഗവ.പോളിടെക്നിക് കോളജുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആറളം ഫാമില്‍ സ്ഥിതി ചെയ്യുന്ന കുടുംബശ്രീയുടെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ആവശ്യമായ പിന്തുണയും സഹായവും നല്‍കുന്നുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ആറളം ഫാമിങ് കോര്പറേഷന് എംഡി ബിമല്‍ ഘോഷ് നിര്‍വഹിച്ചു.