പുനലൂര്‍; വനിതാ ദിനത്തില്‍ പുനലൂര്‍ റെയില്‍വേ സ്റ്റേഷനെ വനിതാ സൗഹൃദ സ്റ്റേഷനാക്കി ദക്ഷിണ റെയില്‍വേ. വനിതാ ദിനത്തില്‍, പ്രധാന ജോലികള്‍ എല്ലാം വനിതകള്‍ തന്നെ ഏറ്റെടുത്തു. ഷണ്ടിങ് അടക്കമുള്ള ജോലികള്‍ക്ക് ഇന്നലെ പൂര്‍ണമായി വനിതകളെയാണ് ചുമതലപ്പെടുത്തിയിരുന്നത്. സ്റ്റേഷന് മാസ്റ്ററും വനിതയായിരുന്നു.
പുനലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 3 വനിതാ ജീവനക്കാര്‍ റെയില്‍വേ സ്റ്റേഷന് യാര്‍ഡില്‍ മധുര എക്സ്പ്രസിന്റെ എന്ജിന് ഷണ്ടിങിന് എത്തിയപ്പോഴുള്ള ചിത്രം ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍ തോമസ് റെയില്‍വേയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചു. ഇതോടെ ചിത്രം വൈറലാവുകയായിരുന്നു. പുനലൂര്‍ സ്റ്റേഷനെ മാത്രമാണ് ഇന്നലെ വനിതാ ദിനത്തില്‍ പ്രത്യേക പരിഗണന നല്കി വനിതാ സ്റ്റേഷനാക്കിയത്.