കൊച്ചി: വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോ ട്രെയിനില്‍ ലൈവ് ഫാഷന്‍ ഷോ. ഓടുന്ന ട്രെയിനിനകത്താണ് യാത്രക്കാര്‍ക്കായി വിദ്യാര്‍ത്ഥികള്‍ ഷോ സംഘടിപ്പിച്ചത്. ഡിസൈനര്‍ വസ്ത്രങ്ങളണിഞ്ഞെത്തിയ 20 വിദ്യാര്‍ഥികളാണ് മെട്രോയില്‍ ചുവടുവച്ചത്.
ബിഗ് ബോസ് താരം ഷിയാസ് കരീം, ടിക് ടോക്ക് ഫെയിം അമൃത സജു എന്നിവരാണ് ഷോ സ്റ്റോപ്പര്‍മാരായി എത്തിയത്. ജെഡി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ സഹകരണത്തോടെയാണ് വനിതാ ദിനത്തില്‍ ട്രെയിനിനുള്ളില്‍ ഷോ സംഘടിപ്പിച്ചത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് മോഡലുകള്‍ മെട്രോയുടെ റാംപിലെത്തിയത്. ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് മെട്രോയില്‍ കയറിയ ഇവര്‍ക്കൊപ്പം കെഎംആര്‍എല്‍ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ദക്ഷിണേന്ത്യയിലെ മെട്രോ സര്‍വീസുകളില്‍ ആദ്യമായാണ് ഇത്തരം ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നത്.
വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി മുട്ടം മെട്രോ സ്റ്റേഷന്റെ പൂര്‍ണ നിയന്ത്രണം ഇന്നലെ വനിതകള്‍ക്കായിരുന്നു. സ്റ്റേഷന് കണ്ട്രോള്, ടിക്കറ്റിങ്, സുരക്ഷ, കസ്റ്റമര്‍ സര്‍വീസ്, ഹൗസ് കീപ്പിങ് തുടങ്ങി എല്ലാ വിഭാഗത്തിലും വനിതാ ജീവനക്കാര്‍ മാത്രമാണുണ്ടായിരുന്നത്.