തിരുവനന്തപുരം : അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന് ഇ ശ്രീധരനെ ‘കേരളത്തിന്റെ പ്രതീകം’ എന്ന പദവിയില്‍ നിന്ന് നീക്കി. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ശ്രീധരന് ബിജെപിയില്‍ ചേര്‍ന്ന സാഹചര്യത്തിലാണു തീരുമാനമെന്നു കമ്മീഷന് അറിയിച്ചു.
ഇ ശ്രീധരന്റെ പടങ്ങള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസുകളില്‍ നിന്ന് നീക്കണമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്കി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്താണ് ശ്രീധരനെയും ഗായിക കെ.എസ് ചിത്രയെയും പ്രതീകങ്ങളായി തിരഞ്ഞെടുത്തത്.
ബിജെപിയില്‍ ചേര്‍ന്ന ഇ ശ്രീധരന് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവും. തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തിലേതുപോലെ രാഷ്ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ തനിക്ക് കഴിയുമെന്ന് ഇ ശ്രീധരന് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് ഇ ശ്രീധരന് ഇക്കാര്യം പറഞ്ഞത്.
ഏതു ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടെയും ചെയ്യാന്‍ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 67 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം രാഷ്ട്രീയത്തിലേക്ക് വരാന്‍ സാധിച്ചതില്‍ അത്ഭുതം തോന്നുന്നു. ഇക്കാലത്തിനിടയില്‍ പല പദ്ധതികളും രാജ്യത്തിനുവേണ്ടി ചെയ്ത് സമര്‍പ്പിക്കാന്‍ ഭാഗ്യമുണ്ടായി. ഈ പ്രായത്തിലും കാര്യങ്ങള്‍ ചെയ്യാന്‍ ദേഹബലവും ആത്മബലവും ഉണ്ട്.
കേരളത്തിനു വേണ്ടി ചെയ്യാന്‍ സാധിക്കുന്നത് ചെയ്യാനുള്ള ആഗ്രഹംകൊണ്ടാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. ഏത് ചുമതല തന്നാലും ഇതുവരെ ചെയ്തതുപോലെ ഏറ്റവും ധൈര്യത്തോടെയും പ്രാത്പിയോടെയും ചെയ്യും, ഇ. ശ്രീധരന് പറഞ്ഞു.