തൃശ്ശൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പലപ്പോഴും പലരും അനുകരിച്ചിട്ടുണ്ട്. അദ്ദേഹം എപ്പോഴും ഹാസ്യ പരിപാടികളുടെ വേദികളില്‍ വിഷയമാകാറുണ്ട്. തന്നെ അനുകരിക്കുന്ന മിമിക്രിക്കാരോടുളള ഇഷ്ടം ഉമ്മന്‍ചാണ്ടി പല വേദികളിലും പറഞ്ഞിട്ടുമുണ്ട്.
കോാട്ടയം നസീര്‍ തന്നെ അനുകരിക്കുന്നതാണ് കൂടുതല്‍ പെര്ഫെക്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഉമ്മന്‍ചാണ്ടിയെ അനുകരിച്ചുകൊണ്ടിരുന്ന സ്റ്റേജില്‍ തന്നെ ഞെട്ടിച്ച് അദ്ദേഹം വന്നുകയറിയ അനുഭവം നസീര്‍ തന്നെ പല ചാനല്‍ പരിപാടികളിലും വിവരിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ഉമ്മന്‍ചാണ്ടിയെ അനുകരിച്ചിരിക്കുകയാണ് ഒരു കൊച്ചുകുഞ്ഞ്. തന്നില്‍ കൗതുകമുണര്‍ത്തിയ കൊച്ചു കുട്ടിയുടെ അനുകരണ വീഡിയോ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. അമ്മയുടെ കൈയിലിരുന്ന് ഉമ്മന്‍ചാണ്ടിയുടെ മുഖഭാവം കാണിക്കുന്ന കുട്ടിയെ കണ്ട് ഉമ്മന്‍ചാണ്ടിയും ഭാര്യയും പൊട്ടിച്ചിരിക്കുകയാണ്.
തന്നെ എത്രയോ പേര് വിമര്‍ശനാത്മകമായി അവതരിപ്പിക്കാറുണ്ടെന്നും അതെല്ലാം ആസ്വദിച്ചതിനേക്കാള്‍ എത്രയോ മടങ്ങാണ് ഈ നിഷ്കളങ്കമായ പ്രകടനമെന്നും പറഞ്ഞാണ് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതികരിച്ചത്.