തിരുവനന്തപുരം: ഈ വയസ്സുകാലത്ത് ഇ. ശ്രീധരന് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നില്‍ ചില ചീഞ്ഞുനാറ്റങ്ങള്‍ ഉണ്ടെന്നാണ് താന്‍ മനസിലാക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്. ഏഷ്യനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് രാജ്മോഹന്‍ ഉണ്ണിത്താന് ഇക്കാര്യം പറഞ്ഞത്.
ഇ. ശ്രീധരനെ സംബന്ധിച്ചിടത്തോളം അഴിമതി രഹിത പ്രതിച്ഛായ ഉണ്ടെങ്കിലും പലര്‍ക്കും ഇ.ഡിയെ പേടിയുണ്ടെന്നായിരുന്നു പറഞ്ഞത്. കേന്ദ്രഗവര്‍മെന്റിന്റെ കയ്യിലാണ് ഇ.ഡിയിരിക്കുന്നത്. കൊച്ചിയിലെ മെട്രോ, ഡല്‍ഹിയിലെ ഡി.എം.ആര്.സി, പാലാരിവട്ടം പാലം ഇതിലെല്ലാം തെരഞ്ഞെടുക്കുന്ന ഇ. ശ്രീധരന് കയ്യും മെയ്യും മറന്നിട്ടാണ് സ്വാതന്ത്ര്യം കൊടുത്തിരിക്കുന്നത്.
അപ്പോള്‍ ഈ വയസ്സുകാലത്ത് അദ്ദേഹം ബി.ജെ.പിയില്‍ പോകണമെങ്കില്‍ ഡെന്മാര്ക്കില് എന്തോ ചീഞ്ഞുനാറുന്നു എന്ന പോലെ എന്തൊക്കെയോ ചില ചീഞ്ഞുനാറ്റങ്ങള്‍ ഉണ്ട് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. പോയ മേജര്‍ രവി വരെ മടങ്ങി വരുന്ന ഈ സമയത്ത് അദ്ദേഹം അങ്ങോട്ട് പോകേണ്ട വല്ല കാര്യവുമുണ്ടോ?- രാജ്മോഹന്‍ ഉണ്ണിത്താന് ചോദിക്കുന്നു.
അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണല്ലോ എന്ന ചോദ്യത്തിന് ജീവിതത്തിലൊരിക്കലും കിട്ടാത്ത ഒരു പദവിയിലേക്ക് ആരെ വേണമെങ്കിലും ഉയര്‍ത്തിക്കാണിക്കാമല്ലോ എന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ മറുപടി. ഈൗയടുത്തകാലത്തൊന്നും ബി.ജെ.പി കേരളത്തില്‍ സീറ്റ് പിടിക്കില്ലെന്നും ആകെയുള്ള ഒരു സീറ്റ് നേമത്താണ്. അതുംകൂടി നഷ്ടപ്പെടാന്‍ പോകുകയാണെന്നും രാജ് മോഹന്‍ ഉണ്ണിത്താന് കൂട്ടിച്ചേര്‍ത്തു.