കൊച്ചി: ഒരിക്കലും താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ചിട്ടില്ലെന്ന് മെട്രോമാന് ഇ ശ്രീധരന്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം വിഷയത്തില്‍ അതൃപ്തി അറിയിച്ചതോടെ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്ന് സുരേന്ദ്രന് വിശദീകരണം നല്കി.
ഈ സംഭവത്തിന് പിന്നാലെയാണ് പ്രതികരിച്ച് ഇ ശ്രീധരന് രംഗത്തെത്തിയത്. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ചിട്ടില്ലെന്നും എന്നാല്‍ പാര്‍ട്ടി അത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചാല്‍ സ്വീകരിക്കുമെന്നും ഇതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്നും ഇ ശ്രീധരന് പറഞ്ഞു.
ബിജെപി എന്നെ മുന്നില്‍ നിര്‍ത്തിക്കും എന്ന് മാത്രമാണ് കെ സുരേന്ദ്രന് പറഞ്ഞത്. കേന്ദ്ര നേതൃത്വമാണ് അക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത്. തനിക്ക് അതിനെകുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇ ശ്രീധരന് കൂട്ടിച്ചേര്‍ത്തു.
ജീവിതത്തില്‍ ഒരു കാര്യവും ചോദിച്ച് വാങ്ങിയിട്ടില്ല. കേന്ദ്രമാണ് അന്തിമ തീരുമാനത്തിലെത്തേണ്ടത്. ഒരു പദവിയും ആഗ്രഹിച്ചിട്ടല്ല ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി അത്തരമാരു നിര്‍ദേശം വെച്ചാല്‍ ശരിവെക്കും.’ ഇ ശ്രീധരന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.