തൊടുപുഴ: നീണ്ട ഇരുപത്തിയാഴു വര്‍ഷങ്ങള്‍ക്കു ശേഷം ഇടുക്കി അണക്കെട്ട് തുറന്നു. കനത്ത മഴയില്‍ ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യം കണക്കിലെടുത്താണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് ട്രയല്‍ റണ്‍ നടത്തിയത്. പന്ത്രണ്ടരയോടെയാണ് ഡാം തുറന്നത്. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടര്‍ 50 സെന്റി മീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്റില്‍ 50 ഘന മീറ്റര്‍ വെള്ളം തുറന്നുവിടും. നാലു മണിക്കൂറായിരിക്കും അണക്കെട്ട് തുറക്കുക.
നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടി പിന്നിട്ടു. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പു നല്കി. ട്രയല്‍ റണ്‍ ആണു നടത്തുന്നതെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കലക്ടര്‍ അറിയിച്ചു. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തി.