കയ്പമംഗലം: അക്രിലിക്കില്‍ കഥകളി മുദ്ര വരച്ച് റെക്കോര്‍ഡ് കരസ്ഥമാക്കി പാര്‍വതി സൂര്യകാന്ത്. ക്ഷയാഗം കഥയിലെ ചുവന്ന താടിയെയാണ് വരച്ചാണ് ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഏഷ്യബുക്ക് ഓഫ് റെക്കോര്‍ഡ്സിലുമാണ് പാര്‍വതി ഇടംനേടിയത്.
250സിഎം ഉയരവും 182 സിഎം വീതിയുമുള്ള ചിത്രം 12 മണിക്കൂറില്‍ താഴെ സമയമെടുത്താണ് പാര്‍വതി ചിത്രം പൂര്‍ത്തിയാക്കിയത്. ഭര്‍ത്താവ് സൂര്യകാന്തിന്റെ വീട്ടിലെ ചുമരിലാണ് ചിത്രംവരച്ചത്. കയ്പമംഗലം സ്വദേശിനിയായ പാര്‍വതി കഥകളിയുടെ മുഖത്തെഴുത്ത് കണ്ട് ശീലിച്ചാണ് വരയിലേക്ക് കടന്നത്.
നാഗസ്വരവിദ്വാനായ ജയങ്കറിന്റെയും സംഗീതാധ്യാപിക ഉഷയുടെയും മകളാണ് പാര്‍വതി. നര്‍ത്തകിയും യോഗ പരിശീലക കൂടിയാണ് പാര്‍വതി. ചിത്രരചനയിലെ പരീക്ഷണങ്ങള്‍ തുടരുകയാണ് ലക്ഷ്യം.