മാവേലിക്കര : ഇന്ന് കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ക്ഷേമ വികസന പദ്ധതികളെല്ലാം കേന്ദ്ര ഗവണ്മെന്റിന്റേത് മാത്രമാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടി. ”നരേന്ദ്രമോഡിയുടെ ക്ഷേമ വികസന പദ്ധതികളുടെ കുളിര് മഴ പെയ്തിറങ്ങാത്ത ഒരു വീടുണ്ടോ കേരളത്തില്‍, ഒരു പ്രദേശമുണ്ടോ?” അബ്ദുല്ലക്കുട്ടി ചോദിച്ചു.
കേരളത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ക്ഷേമ വികസനപദ്ധതികളുടെ കുളിര്‍മഴ പെയ്തിറങ്ങാത്ത ഒരു വീടുണ്ടോയെന്ന് പണ്ടൊക്കെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടില്‍ വന്നാല്‍ ചോദിക്കും. നിങ്ങള്‍ക്ക് വോട്ടു ചെയ്തിട്ടെന്താ കാര്യം? ഇന്ന് അങ്ങനെ ആരെങ്കിലും ചോദിക്കുമോ? ഈ കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന ക്ഷേമ വികസന പദ്ധതികളെല്ലാം കേന്ദ്ര ഗവണ്മെന്റിന്റേത് മാത്രമാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
”സര്‍ക്കാര്‍ ഒരു നയാപൈസ കൃഷിക്കാര്‍ക്ക് കൊടുത്തിട്ടുണ്ടോ എന്ന് ഒരിക്കല്‍ എന്റെ ഉപ്പ ചോദിച്ചു. ഉപ്പ ഇന്ന് ജീവിച്ചിരിപ്പില്ല. ബാപ്പ കേള്‍ക്കുമാറ് ഉച്ചത്തില്‍ ഞാന്‍ പറയട്ടെ. ബാപ്പാ, ഒരു നയാപൈസയല്ല, ഒരു വര്‍ഷം ആറായിരം ഉറുപ്പിക ഇന്ത്യയിലെ കോടിക്കണക്കിന് കൃഷിക്കാരുടെ അക്കൗണ്ടിലിട്ട് കൊടുക്കുന്ന ഒരു പ്രധാനമന്ത്രി വന്നിരിക്കുന്നു, കൃഷി സമ്മാന്‍ പദ്ധതിയുമായി, നരേന്ദ്രമോഡി. ഇങ്ങനെ നരേന്ദ്രമോ[ളുടെ ക്ഷേമ വികസന പദ്ധതികളുടെ കുളിര് മഴ പെയ്തിറങ്ങാത്ത ഒരു വീടുണ്ടോ കേരളത്തില്‍. ഒരു പ്രദേശമുണ്ടോ?” – അബ്ദുല്ലക്കുട്ടി ചോദിച്ചു.
എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയ ക്ഷേമപദ്ധതികളെല്ലാം കേന്ദ്ര ഗവണ്മെന്റിന്റേത് മാത്രമാണ്. അത് പിണറായി വിജയനും അദ്ദേഹത്തിന്റെ ഗവണ്മെന്റും പരസ്യത്തിലൂടെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചു. ഏപ്രില്‍ ആറിന് പോളിങ് ബൂത്തില്‍ ചെന്ന് അയ്യപ്പനെ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് വിധിയെഴുതണമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.