പത്തനാപുരം: അച്ചന്‍കോവില്‍ ആറ്റില്‍ മീന്‍പിടിക്കാന്‍ പോയ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളുമല ഗിരിജന്‍ കോളനിയില്‍ നീലകണ്ഠന്റെ മകന് നസീറാ (40)ണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ചയാണ് നസീര്‍ ആറ്റില്‍ മീന്‍ പിടിക്കാന്‍ പോയത്. ഞായറാഴ്ച പകല്‍ രണ്ടിന് നസീറിനെ ചില സുഹൃത്തുക്കള്‍ കണ്ടിരുന്നു. ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ അച്ചന്‍കോവിലാറ്റില്‍ അറുതലക്കയത്തിനും മുക്കട മൂഴിക്കുമിടയില് തിങ്കളാഴ്ച രാവിലെ എഴിന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
നഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടത്. മരണത്തില്‍ ദുരൂഹതയുണ്ടെന് ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് പോലീസ് പരിശോധനയ്ക്കുശേഷം മൃതദേഹം കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരിക്കുകയാണ്. ഭാര്യ: സുമ. മക്കള്‍: ഷാനു, പ്രവീണ.