കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ നടന് ധര്മജന് ബോള്‍ഗാട്ടി ബാലുശേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും. ബാലുശേരിയില്‍ രണ്ടു പേരുടെ പേരാണ് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി നിര്‍ദേശിച്ചത്. ഇതില്‍ ധര്‍മജനാണ് മുന്‍ഗണനയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
തനിക്ക് ഉറച്ച തീരുമാനങ്ങളുണ്ട്. എന്നാല്‍ തന്നെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ച കാര്യം ആരും ഇതുവരെ അറിയിച്ചിട്ടില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും ധര്മജന് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടായിരുന്നു നടന് ധര്‍മജന്റെ പ്രതികരണം.
നിലവില്‍ സിപിഐഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശേരി. പുരുഷന് കടലുണ്ടിയാണ് നിലവിലെ എംഎല്‍എ. 15,464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന് കടലുണ്ടി വിജയിച്ചത്. അതിന് മുമ്പും പുരുഷന് കടലുണ്ടി തന്നെയാണ് വിജയിച്ചത്.
ബാലുശേരിയില്‍ ധര്മ്മജന് അല്ല, മോഹന്‍ലാല്‍ വന്ന് മത്സരിച്ചാലും എല്‍.ഡി.എഫ് തന്നെ വിജയിക്കുമെന്നാണ് കഴിഞ്ഞദിവസം പുരുഷന് കടലുണ്ടി പ്രതികരിച്ചത്. പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മൂന്നാം തവണയും മത്സരിക്കാന്‍ തയ്യാറാണെന്നും സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളുമാണ് ബാലുശ്ശേരിയില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ബോള്‍ഗാട്ടിയല്ല. തനിക്ക് ഉറച്ച് തീരുമാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമാതാരം അല്ല പ്രധാനം. അങ്ങനെയെങ്കില്‍ മമ്മൂട്ടിക്ക് വന്ന് നില്‍ക്കാമല്ലോ? ജനങ്ങളെ സേവിക്കാന്‍ സന്നദ്ധതയുള്ള പുതിയ ചെറുപ്പക്കാര്‍ വരണം. ധര്മജനല്ല, മോഹന്‍ലാല്‍ വന്നാലും പ്രശ്നമൊന്നുമില്ല. നിഷ്കളങ്കരായ മനുഷ്യരാണ് അവിടെയുള്ളത്. ഇടതുപക്ഷത്തിന് ആഴത്തില്‍ വേരുള്ള മണ്ണാണ് ബാലുശേരി. എല്‍ഡിഎഫ് തന്നെ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.