ചാവക്കാട് : തൃശ്ശൂര്‍ ജില്ലയിലെ ഇരട്ടപ്പുഴ മണവാട്ടി പാലത്തിനടുത്ത് വീട്ടില്‍ അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ബ്ലാങ്ങാട് ചക്കാണ്ടന്‍ ഷണ്മുഖന്റെ മകള്‍ ജിഷ (24), മകള്‍ ദേവാംഗന എന്നിവരെയാണ് മരിച്ച നിലയില്‍ ഇന്നലെ ഒരു മണിയോടെ കണ്ടത്.
സംഭവ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ഭര്‍ത്താവ് പേരകം സ്വദേശി അരുണ്‍ ലാല്‍ ഒന്നര മാസം മുന്‍പു വിദേശത്തേക്ക് പോയിരുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം ജിഷ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ നിഗമനം.