കണ്ണൂര്‍: പ്രഭാത സവാരിക്കിടെ വാഹനാപകടങ്ങള്‍ കൂടുന്നു. ഒരാഴ്ചക്കിടെ ജില്ലയില്‍ രണ്ടുപേരാണ് വാഹനാപകടത്തില്‍ മരണപ്പെട്ടത്. തിരക്കൊഴിഞ്ഞ റോഡില്‍ വാഹനങ്ങളുടെ അമിതവേഗവും ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോകുന്നതുമാണ് അപകടങ്ങള്‍ക്ക് വഴിവെയ്ക്കുന്നത്.
പ്രഭാതസവാരിക്കാര്‍ അശ്രദ്ധമായി റോഡിലൂടെ നടക്കുന്നതും അപകടങ്ങള്‍ക്ക് വഴിവെയ്ക്കുന്നുണ്ട്. ലോക്ഡൗണിന് ശേഷം നിരത്തുകളും നടത്തക്കാരും സജീവമായതിന് ശേഷം നിരവധി അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പലരും ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ തുടരുകയാണ്.
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ച അഞ്ചിനാണ് മുഴപ്പിലങ്ങാട് സ്വദേശി പിപി ചന്ദ്രന് കുളം ബസാറിലെ എസ്എന്‍ ഓഡിറ്റോറിയത്തിന് സമീപം കാറിടിച്ച് മരണപ്പെട്ടത്. അപകടത്തില്‍ കല്ലുമ്മക്കായ് വില്പനക്കാരന് നൗഫലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. അമിതവേഗത്തിലെത്തിയ കാര്‍ റോഡരികിലൂടെ നടക്കുകയായിരുന്ന ഇരുവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഫെബ്രുവരി 28ന് പതിവ് പ്രഭാത നടത്തത്തിനിടെയാണ് മയ്യില്‍ സ്വദേശിയും റിട്ട. അധ്യാപകനുമായ യു. ബാലകൃഷ്ണന് മാസ്റ്റര്‍ അപകടത്തില്‍ പൊലിഞ്ഞത്. പുലര്‍ച്ച അഞ്ചിന് മയ്യില്‍ ഭാഗത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോവുകയായിരുന്നു.