തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയെ സോളാര്‍ പരാതിക്കാരിയുടെ കൂടെ അരുതാത്ത രീതിയില്‍ കണ്ടെന്ന് പറഞ്ഞ പി.സി ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍എസ് നുസൂര്‍. ജോര്‍ജ് പലരെയും പറ്റി പറയുന്ന ഒരു വാചകം ഉണ്ട് ‘പലതന്തക്ക് പിറന്നവന് ‘എന്ന്. അത് ഇപ്പോള്‍ ജോര്‍ജിന്റെ കാര്യത്തില്‍ തന്നെ അന്വര്‍ത്ഥമായി. ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ പറ്റി പറയുന്ന ഓരോ വാചകങ്ങളും ഗൂഢാലോചനയുടെ ഭാഗമാണെന്നും എന്‍എസ് നുസൂര്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നുസൂറിന്റെ വിമര്‍ശനം. 24 ന്യൂസിന് നല്കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയെ സോളാര്‍ പരാതിക്കാരിയുടെ കൂടെ അരുതാത്ത രീതിയില്‍ കണ്ടെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നു.
ക്ലിഫ് ഹൗസില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയെ രാത്രി കാണുമ്പോള്‍ കൈലി മുണ്ടായിരുന്നു ധരിച്ചിരുന്നതെന്നും ബാക്കി കാര്യം താന്‍ പറയില്ലെന്നും പി.സി ജോര്‍ജ് അഭിമുഖത്തില്‍ പറഞ്ഞു. വിജിലന്‍സ് അന്വേഷണത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മൊഴി കൊടുത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി ഇന്ന് തന്റെ സ്വന്തമായിരുന്നുവെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് എന്‍എസ് നുസൂര്‍ രംഗത്തുവന്നത്.
എന്‍എസ് നുസൂറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പി.സി ജോര്‍ജിന്റെ ന്യൂസ് 24 ലെ ഇന്റര്‍വ്യൂ കണ്ടു. ജോര്‍ജ് പലരെയും പറ്റി പറയുന്ന ഒരു വാചകം ഉണ്ട് ‘പലതന്തക്ക് പിറന്നവന് ‘എന്ന്. അത് ഇപ്പോള്‍ ജോര്‍ജിന്റെ കാര്യത്തില്‍ തന്നെ അന്വര്‍ത്ഥമായി. ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ പറ്റി പറയുന്ന ഓരോ വാചകങ്ങളും ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ട്. അത് പുറത്ത് വരും ജോര്‍ജെ. പിന്നെ ചാണ്ടി ഉമ്മന്റെ കാര്യം. അത് അങ്ങ് കൈയ്യില്‍ വച്ചാല്‍മതി . ജോര്‍ജിന്റെ വീട്ടില്‍ ക്യാമറ വച്ചാല്‍ കേരളം തന്നെ ഞെട്ടുന്ന ഒരു സിനിമാക്കഥ ഉണ്ടാക്കാന്‍ കഴിയും എന്നത് താങ്കള്‍ക്കും അറിയാല്ലോ? മകനെപ്പറ്റി തിരുവനന്തപുരത്തുള്ള ഒരു യുവജന നേതാവെന്ന തരത്തില്‍ എനിക്ക് നല്ലതുപോലെ അറിയാം. കൂടുതലായി പറയാന്‍ സംസ്കാരം അനുവദിക്കുന്നില്ല. പറയേണ്ടിവന്നാല്‍ പറയാം. എന്തിനാണ് നല്ല കുടുംബജീവിതം ഇപ്പോഴെങ്കിലും നടത്തുന്ന മകനും മരുമകള്‍ക്കും ഞാനായി വിഘ്നം വരുത്തുന്നത്? താങ്കളോട് കാണിച്ച സാമാന്യമര്യാദ ഇപ്പോഴും പ്രവര്‍ത്തകര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല എന്നത് താങ്കളും കേട്ടുകാണുമല്ലോ?