തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസിന് നേരെ ബോംബ് ആക്രമണം. പോക്സോ കേസില്‍ പ്രതിയായ സന്തോഷാണ് ആക്രമണം നടത്തിയത്. കഴക്കൂട്ടം പോലീസിന് നേരെയാണ് ബോംബെറിഞ്ഞത്. ബോംബ് എറിഞ്ഞ ശേഷം പ്രതി രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് സംഭവം.നാടന്‍ ബോംബാണ് പ്രതി പോലീസിന് നേരെ ഉപയോഗിച്ചത്. സന്തോഷിന്റെ മുന്‍ഭാര്യയുടെ പരാതിയില്‍ കഴക്കൂട്ടം പോലീസ് ഇയാള്‍ താമസിക്കുന്ന വാടക വീട്ടില്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഒപ്പം കൊണ്ടുപോയി പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി. പോലീസിനെ കണ്ട പ്രതി നാടന്‍ ബോംബ് വലിച്ചെറിഞ്ഞ ശേഷം വീടിന്റെ മതില് ചാടി ഓടുകയായിരുന്നു.
പോലീസ് പിന്തുടര്ന്നെങ്കിലും ഇയാളെ പിടികൂടാനായില്ല. നിരവധി അടിപിടി കേസുകളിലും പ്രതിയായ ഇയാള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.