പയ്യന്നൂര്‍: 5 ക്വിന്റല്‍ തൂക്കമുള്ള വെങ്കലത്തില്‍ തീര്‍ത്ത ആല്വിളക്ക് പണിത് അമ്പരപ്പിച്ചിരിക്കുകയാണ് തായിനേരി മൂരിക്കൊവ്വല്‍ കോളനി റോഡിലെ വെങ്കല ശില്പി വടക്കെ പുരയില്‍ മോഹനന് മൂശ. എട്ട് അടി ഉയരവും നാല് അടി വീതിയുമുള്ള ഈ ആല്വിളക്കില്
യില്‍ വാര്‍ത്തെടുത്തത് 5 ക്വിന്റല്‍ തൂക്കമുള്ള ആല് വിളക്ക്. 8 അടി ഉയരവും 4 അടി വീതിയുമുള്ള ഈ ആല് വിളക്കില്‍ 284 തിരികള്‍ വരെ തെളിയിക്കാം. സാധാരണ ആല് വിളക്കില്‍ നിന്ന് പുതുമകള്‍ ഏറെയുണ്ട് ഈ വിളക്കിന്. ഒരടി ഉയരമുള്ള തറയില്‍ ആനയും മണികളുമൊക്കെയായി കൊത്തുപണികള്‍ വേറെയുമുണ്ട്. ഈ തറയില്‍ 44 ചിരാതുകള്‍ വെങ്കലത്തില്‍ ഒരുക്കിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ തറയില്‍ നിന്ന് ഈ വിളക്കില്‍ ദീപം തെളിയിക്കാം. മനോഹരമായ ഈ ആല് വിളക്ക് 5 മാസം കൊണ്ടാണ് ശില്പിയും സഹായികളും ചേര്‍ന്ന് നിര്‍മിച്ചത്. മകന് മനുപ്രസാദും രതീഷ് രാമന്തളി, ഗിരീഷ് ഞെക്ലി, മരുമക്കളായ ശശീന്ദ്രനും സജീന്ദ്രനും സഹായികളായി ഉണ്ടായിരുന്നു.
പ്രത്യേകതകള്‍;
വിളക്കിന്റെ പീഠത്തില്‍ 21 തിരി തെളിയിക്കാനുള്ള സംവിധാനമുണ്ട്. കൊമ്പുകള്‍ക്ക് 32 തട്ടുവിളക്കുകള്‍ ഉണ്ട്. വേരുകളില്‍ 24 തൂക്കുവിളക്കുകളും. കൊമ്പുകളില്‍ പക്ഷികളും മൃഗങ്ങളും പാമ്പുകളുമൊക്കെ ഒരുക്കിയിട്ടുണ്ട്. മുകള്‍ തട്ടില്‍ 11 തിരികള്‍ തെളിയിക്കാം. നാരായത്തിലുമുണ്ട് പ്രത്യേകത. ഗരുഡന് പാമ്പിനെ കൊത്തി നില്ക്കുന്ന ശില്പമാണ് നാരായത്തിന് മുകളില്‍ ഒരുക്കിയിട്ടുള്ളത്. സാധാരണ ആല് വിളക്കുകള്‍ താഴെ തട്ടില്‍ മാത്രമേ തൂക്കു വിളക്കുകള്‍ സ്ഥാപിക്കാറുള്ളൂ. ഇതില്‍ രണ്ടാമത്തെ തട്ടിലും തൂക്കു വിളക്കുകള്‍ ഉണ്ട്. മൂന്നാമത്തെ തട്ടില്‍ ദീപ പ്രകാശം പ്രതിഫലിപ്പിക്കാന്‍ മനോഹരമായ ഇലകള്‍ ഒരുക്കിയിട്ടുണ്ട്. കൊമ്പുകള്‍ താങ്ങി നിര്‍ത്താന്‍ 12 വ്യാളികളും കൊത്തിവച്ചിട്ടുണ്ട്.