തൃശൂര്‍: 599 രൂപ വിലയുള്ള അഞ്ച് ചുരിദാര്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് വന്‍ തിരിച്ചടി. ചുരിദാറിന് പകരം വന്നത് ഒരു കൂടു നിറയെ തുണിക്കഷ്ണങ്ങളായിരുന്നു. ഒല്ലൂര്‍ വല്ലച്ചിറ പൊറത്തൂക്കാരന്‍ ആസാഫ് സെബിയാണ് വഞ്ചിക്കപ്പെട്ടത്. 599 രൂപ വിലയുള്ള ചുരിദാര്‍ 109 രൂപയ്ക്കു ലഭിക്കുമെന്നായിരുന്നു ഓണ്‍ലൈന്‍ സൈറ്റിലെ വാഗ്ദാനം.
ഇതു പ്രകാരം 5 ചുരിദാറുകള്‍ ഓര്‍ഡര്‍ ചെയ്തു. ഡെലിവറി ചാര്‍ജ് അടക്കം 620 രൂപ അടച്ചു. കഴിഞ്ഞ ദിവസം എത്തിയ പാഴ്സല്‍ പൊട്ടിച്ചു നോക്കിയപ്പോഴാണു തട്ടിപ്പാണെന്ന് വ്യക്തമായത്. തയ്യലിനു ശേഷം മിച്ചം വരാറുള്ള തുണിക്കഷ്ണങ്ങള്‍ കൂടയില്‍ നിറച്ചു പായ്ക്ക് ചെയ്ത നിലയിലായിരുന്നു.