തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരുടെ അധ്യാപന ജോലിഭാരം പൊതുവിദ്യാഭ്യാസ വകുപ്പ് പുന:ക്രമീകരിച്ചു. പ്രിന്‍സിപ്പല്‍മാരുടെ ജോലിഭാരം 8 പിരീഡായി വിദ്യാഭ്യാസ വകുപ്പ് വീട്ടിക്കുറച്ചു.
നേരത്തെ പ്രിന്‍സിപ്പല്‍മാര്‍ സ്കൂളിന്റെ പൊതു ചുമതലയ്ക്ക് പുറമെ ആഴ്ചയില്‍ 25 പിരിഡുകള്‍ വരെ അധ്യാപനം നടത്തണമെന്നായിരുന്നു നിയമം. ഇതാണ് 8 പിരീയഡായി വെട്ടിക്കുറച്ചത്.
പ്രിന്‍സിപ്പല്‍മാര്‍ നിലവില്‍ എടുത്തു കൊണ്ടിരുന്ന ബാക്കിവരുന്ന 14 പീരീഡ്, പീരീഡ് കുറവുള്ള ജൂനിയര്‍ അധ്യാപകര്‍ ക്ലാസുകള്‍ എടുക്കണം എന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അധ്യാപകര്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയോഗിക്കുന്നതിനും പൊതുവിദ്യാഭ്യാവകുപ്പ് അനുമതി നല്കി. എന്നാല്‍ അത്തരം അധ്യാപകരെ നിയോഗിക്കുന്നത് അടുത്ത അക്കാദമിക വര്‍ഷം മുതല്‍ മാത്രം മതിയെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.