കൊല്ലം: കൊല്ലം ബൈപ്പാസില്‍ വെള്ളിയാഴ്ച മുതല്‍ ടോള്‍ പിരിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു. വെള്ളിയാഴ്ച എട്ട് മണി മുതല്‍ ടോള്‍ പിരിക്കാനായിരുന്നു കമ്പനിയുടെ തീരുമാനം. ഈ തീരുമാനത്തിനാണ് പോലീസ് തടയിട്ടത്.
ജില്ലാ കളക്ടറുടെ അനുമതിയില്ലാതെയാണ് ടോള്‍ പിരിക്കുന്നതെന്ന് കാണിച്ചാണ് പോലീസ് പിരിവ് തടഞ്ഞത്. ടോള്‍ പിരിക്കാനുള്ള തീരുമാനം ജില്ലാഭരണകൂടത്തെ കമ്പനി രേഖാമൂലം അറിയിച്ചിരുന്നില്ല. കഴിഞ്ഞ ദിവസംം വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ് ടോള്‍ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണകൂടത്തെ കമ്പനി അറിയിച്ചത്.
തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്നായിരുന്നു കമ്പനി അധികൃതര്‍ പറഞഞ് ടോള്‍ പിരിക്കാനുള്ള തീരുമാനം എടുത്തത്.