തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതായി പരാതി. യുവാവും സുഹൃത്തുക്കളുമായി 20ഓളം പേരാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. തന്നെ 14 തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പോലീസില്‍ മൊഴി നല്കി. 20പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അറിയിച്ചു.
യുവാവിന്റെ സുഹൃത്തുക്കളില്‍ കൊച്ചി, തൃശ്ശൂര്‍, മലപ്പുറം എന്നീ മൂന്ന് ജില്ലകളില്‍ നിന്നുള്ളവരും ഉണ്ട്. കുട്ടിയെ ഉപദ്രവിച്ചവരില്‍ പ്രാദേശികമായി നില്‍ക്കുന്നവരാണ് കൂടുതലെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ആളൂര്‍ സ്വദേശികളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്.
ഇവരെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടത്തി വരികയാണ്. ഇതിനായി പ്രത്യേക സംഘത്തെയും പോലീസ് രൂപീകരിച്ചിട്ടുണ്ട്. ഉടന്‍ തന്നെ പിടികൂടുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതില്‍ ബന്ധുക്കളോ മറ്റോ ഒത്താശ ചെയ്തിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ച് വരികയാണ്. അത്തരത്തിലുണ്ടായാല്‍ അവരെയും പ്രതിച്ചേര്‍ക്കാനാണ് തീരുമാനം. 17വയസുകാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്. കൊച്ചിയില്‍ കൊണ്ടുപോയും പീഡിപ്പിച്ചതായി വിവരമുണ്ട്.