തിരുവനന്തപുരം: ഇപ്പോഴത്തെ പ്രധാനപ്രശ്നം സെല്‍ഫിയാണെന്നും എന്നാല്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്നോട് സഹായംതേടി എത്തുന്നവരോട് ‘നോ’ പറയാന്‍ തനിക്ക് ഒരിക്കലും കഴിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
12 വര്‍ഷം തന്റെ പ്രസ് സെക്രട്ടറിയായിരുന്ന പി.ടി. ചാക്കോ എഴുതിയ ‘കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞുകഥകളു’ടെ മൂന്നാംഭാഗത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. സഹായംതേടി എത്തുന്നവരോട് ‘നോ’ പറയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇപ്പോഴത്തെ പ്രധാനപ്രശ്നം സെല്‍ഫിയാണ്. ഒഴിയാനാണെങ്കില്‍ എത്രപേരില്‍നിന്നു കഴിയും? അതിനാല്‍ അവരോടും ‘നോ’ പറയാന്‍ ബുദ്ധിമുട്ടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ലോക്ഡൗണ്‍ ആദ്യമൊക്കെ സഹിച്ചെങ്കിലും നീട്ടിയപ്പോള്‍ വീട്ടിലിരിക്കുന്നത് ചിന്തിക്കാന്പോലുമായില്ലെന്ന് ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് ഫേസ്ബുക്കില്‍ നമ്പര്‍ സഹിതം പോസ്റ്റിട്ടതോടെ വിളികളായി. ആകെ 4350 പേര് വിളിച്ചു. നവജാതശിശുവിനെ തമിഴ്നാട് ആരോഗ്യമന്ത്രിയുടെ സഹായത്തോടെ, വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് രക്ഷിച്ചതും കാട്ടില്‍ അകപ്പെട്ട വിദ്യാര്‍ഥിസംഘത്തെ തിരിച്ചെത്തിച്ചതുമൊക്കെ അദ്ദേഹം അനുസ്മരിച്ചു.