പീച്ചി: പീച്ചി ഡാം കണ്മുന്പില് കാണുന്നുണ്ടെങ്കിലും തെക്കേക്കുളത്തെ വീട്ടുകാര്‍ക്ക് ഒരു കുടം കുടിവെള്ളത്തിനായി രാത്രി ഉറക്കമിളച്ച് പൈപ്പിന്‍ചുവട്ടില്‍ കാത്തിരിക്കണം. പീച്ചി ഡാമും ജലശുദ്ധീകരണശാലയും സ്ഥി ചെയ്യുന്ന 13ാം വാര്‍ഡിലെ തെക്കേക്കുളം നിവാസികള്‍ക്കാണ് ഈ ദുരിത ജീവിതം. ഉയര്‍ന്ന പ്രദേശമായതിനാല്‍ വാട്ടര്‍ ടാങ്കില്‍ നിന്നുള്ള വെള്ളം പകല്‍ സമയങ്ങളില്‍ പൈപ്പില്‍ എത്താത്തതാണ് ഇവര്‍ക്ക് തിരിച്ചടിയായത്.
പീച്ചി ഉള്‍പ്പെടുന്ന പാണഞ്ചേരി പഞ്ചായത്തില്‍ ജലവിതരണം നടത്തുന്നത് വിലങ്ങന്നൂരിലെ രണ്ടരലക്ഷം ലീറ്റര്‍ സംഭരണശേഷിയുള്ള ടാങ്കില്‍ നിന്നാണ്. വേനല്ക്കാലത്തു ജല ഉപയോഗം കൂടുമ്പോള്‍ മര്‍ദവ്യതിയാനം സംഭവിക്കുകയും ഉയര്‍ന്ന പ്രദേശങ്ങളിലേക്കു വെള്ളമെത്താതിരിക്കുകയും ചെയ്യും. രാത്രിയില്‍ മറ്റു ഭാഗങ്ങളില്‍ ജല ഉപയോഗം കുറയുന്ന സമയത്തു മാത്രമേ തെക്കേക്കുളം ഭാഗത്തു വെള്ളമെത്തൂ.
12 മണിവരെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരേണ്ടി വരുമെന്നും ഇവര്‍ പറയുന്നു. ഡാമിന്റെ തീരമാണിവിടം. പല വീട്ടുകാരും 20,000 രൂപ വരെ ചെലവഴിച്ചു ജലനിധി കണക്ഷനും ജല അതോറിറ്റി കണക്ഷനുമൊക്കെ എടുത്തിട്ടുണ്ടെങ്കിലും വെള്ളം വരാത്തതും തിരിച്ചടിയാണ്. കിണറുള്ള വീടുകളില്‍ ഈ സമയത്തു വെള്ളം വറ്റിയ നിലയിലുമാണ്.