തിരുവനന്തപുരം: വിവാദങ്ങളും വിമര്‍ശനങ്ങളും വിട്ടൊഴിയാത്ത യുവ ഐപിഎസ് ഓഫീസര്‍ യതീഷ് ചന്ദ്ര കേരളം വിടുന്നു. കര്‍ണാടക കേഡറിലേക്ക് മാറാനുള്ള യതീഷ് ചന്ദ്രയുടെ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് യതീഷ് ചന്ദ്ര കര്‍ണാടക കേഡറിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്.
ഇതിന് ആഭ്യന്തര മന്ത്രാലയം അനുമതി നല്കി. നിലവില്‍ കെ എ പി നാലാം ബെറ്റാലിയന് മേധാവിയാണ് യതീഷ് ചന്ദ്ര. കണ്ണൂര്‍ എസ്പി ആയിരുന്നു അദ്ദേഹം കഴിഞ്ഞ മാസമാണ് കെ എ പി നാലാം ബെറ്റാലിയന് മേധാവിയായി നിയമിതനായത്.
വിവാദങ്ങളിലും വിമര്ശനങ്ങളിലുംപെട്ടിരുന്ന യതീഷ് ചന്ദ്രയുടെ ഔദ്യോഗിക ജീവിതത്തില്‍ കോവിഡ് കാലത്ത് നിയമം പാലിക്കാത്തവരെ ഏത്തമിടീച്ചതാണ് ഒടുവിലുണ്ടായ വിവാദം. ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ടു മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അധിക്ഷേപിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
എന്നാല്‍ കേരളത്തില്‍ വലിയൊരു വിഭാഗം ആളുകള്‍ മുഖം നോക്കാതെ നടപടിയെടുക്കുന്നതില്‍ യതീഷ് ചന്ദ്രയെ അഭിനന്ദിച്ചു. സര്‍ക്കാരിന്റെ പ്രീതി നേടി കണ്ണൂരിലെത്തിയെങ്കിലും പിന്നീടുണ്ടായ വിവാദങ്ങള്‍ മുഖ്യമന്ത്രിയുടെ അടക്കം വിമര്‍ശനങ്ങള്‍ക്ക് വിധേയനാക്കി.