എഴുകോണ്‍: ഉറ്റ സുഹൃത്തുക്കള്‍, ഒരേ നാട്ടുകാര്‍, പോലീസില്‍ എസ്ഐ തസ്തികയില്‍ എത്തിയതും ഒരുമിച്ചാണ്. ഇപ്പോള്‍ ഒരേ ദിവസം മൂവര്‍ക്കം സ്ഥാനം കയറ്റം ലഭിച്ചിരിക്കുകയാണ്. ഡിവൈഎസ്പിയായിട്ടാണ് സ്ഥാനകയറ്റം ലഭിച്ചിരിക്കുന്നത്. എഴുകോണ്‍ അമ്പലത്തുംകാല കല്ലുംപുറം പുത്തന്‍പുരയ്ക്കല്‍ എംഎം ജോസ് (49), ഇടയ്ക്കോട് അജയ്ഭവനില്‍ ജി അജയ്നാഥ് (47), ചീരങ്കാവ് ചിറവിള പടിഞ്ഞാറ്റതില്‍ എസ്.ഷെരീഫ് (45) എന്നിവരുടേതാണ് ഈ അപൂര്‍വ്വ സൗഹൃദം. 2004ല്‍ ആണ് ഇവര്‍ മൂവരും എസ്ഐമാരായി ആയി സര്‍വീസില്‍ എത്തുന്നത്. മൂവരും കൊല്ലം വിജിലന്‍സിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കോട്ടയം ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ കസേരയില്‍ നിന്നാണ് കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായി ജോസ് ചുമതലയേല്‍ക്കുന്നത്. ഭാര്യ ആലീസ് മാത്യു കരുനാഗപ്പള്ളി അസി.ജില്ലാ ലോട്ടറി ഓഫിസറാണ്. മക്കള്‍ എംബിബിഎസ് വിദ്യാര്‍ഥി ജോയലും എന്‍ജിനീയറിങ് വിദ്യാര്‍ഥി ജോയ്സും.
നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടറായിരുന്ന ഷെരീഫിന് സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് കൊല്ലം ഡിവൈഎസ്പി ആയാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. ഭാര്യ: ജാസ്മിന്. സ്കൂള്‍ വിദ്യാര്‍ഥികളായ മുഹമ്മദ് തന്സീനും മുഹമ്മദ് തംഹീസുമാണ് മക്കള്‍.
കൊല്ലം വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സ്ഥാനത്തുനിന്ന് എറണാകുളം റൂറല്‍ ജില്ലയിലെ പുത്തന്‍കുരിശ് സബ്ഡിവിഷന്റെ ചുമതലയിലേക്കാണ് അജയ്നാഥ് എത്തുന്നത്. മണ്‍റോത്തുരുത്ത് അഗ്രിക്കള്‍ച്ചര്‍ ഓഫിസര്‍ എസ്.സംഗീതയാണ് ഭാര്യ. സ്കൂള്‍ വിദ്യാര്‍ഥികളായ അരുന്ധതിയും അരവിന്ദുമാണ് മക്കള്‍.