കണ്ണൂര്‍: പയ്യന്നൂരില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കള്‍ മരിച്ചു. പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചിറ്റാരിക്കല്‍ എളേരിത്തട്ടിലെ വികെ ശിവപ്രസാദ് ( 28 ) ഏഴിലോട് പുറച്ചേരിയിലെ ആര്യ ( 21) എന്നിവരാണ് മരണപ്പെട്ടത്.
ഇക്കഴിഞ്ഞ പത്തൊമ്പതിന് വൈകിട്ടായിരുന്നു ഇരുവരും ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. സാരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും.
ഇന്നലെ രാത്രി ഏഴോടെ ആര്യയും ഇന്നുപുലര്‍ച്ചെ ഒന്നരയോടെ ശിവപ്രസാദും മരണത്തിന് കീഴടങ്ങുകയായിരുന്നു.