കൊല്ലം : മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ ബി രാഘവന് അന്തരിച്ചു. 69 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവെയാണ് അന്ത്യം.
കൊല്ലത്തെ മുതിര്‍ന്ന സിപിഎം നേതാക്കളിലൊരാളാണ് ബി രാഘവന്. 2006 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച അദ്ദേഹം കൊല്ലം നടുവത്തൂര്‍ മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് അദ്ദേഹം. ബി.രാഘവന്റെ വേര്‍പാടില്‍ ധനമന്ത്രി തോമസ് ഐസക്ക് അനുശോചനം രേഖപ്പെടുത്തി.
നിസ്വവര്‍ഗത്തിന്റെ അവകാശ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ എന്നും സഖാവുണ്ടായിരുന്നുവെന്നും പുരോഗമന പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ് ബി രാഘവന്റെ വിയോഗമെന്നും തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.