കല്യാശ്ശേരി: കല്യാശ്ശേരിയിലെ രണ്ടിടത്ത് എടിഎം തകര്‍ത്തു. 20 ലക്ഷം രൂപ നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. മാങ്ങാട്ട് ബസാറില്‍ ദേശീയപാതയോരത്തെ ഇന്ത്യാ വണ്ണിന്റെ എടിഎം തകര്‍ത്ത് 1,75,500 രൂപയും കല്യാശ്ശേരി എസ്ബിഎ എടിഎം തകര്‍ത്ത് 18 ലക്ഷത്തോളം രൂപയോളമാണ് മോഷ്ടിച്ചത്. കല്യാശ്ശേരി എസ്ബിഐ എടിഎമ്മില്‍ രണ്ട് ദിവസം പണം നിറച്ചിരുന്നതായും നിലവില്‍ 18 ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായും പണം നിക്ഷേപിച്ച ഏജന്‍സിയും വ്യക്തമാക്കുന്നു.
ഞായറാഴ്ച പുലര്‍ച്ചയാണ് മോഷണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഇരു എടിഎം മെഷിനുകളും തകര്‍ത്തിരിക്കുന്നത്. എടിഎം മുഴുവനായും തകര്‍ത്ത നിലയിലാണ്. ഞായറാഴ്ച രാവിലെതന്നെ മാങ്ങാട്ടെ ഇന്ത്യാ വണ്‍ എ.ടി.എം. തകര്‍ത്തതായി ശ്രദ്ധയില്‍ പ്പെട്ടിരുന്നു. കവര്‍ച്ചസംഘം മാങ്ങാട് തെരു കള്ളുഷാപ്പിനു സമീപത്തെ ആള്‍ത്താമസമുള്ള മുറിയിലും കയറി കവര്‍ച്ചയ്ക്ക് ശ്രമം നടത്തിയെങ്കിലും താമസക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് സംഘം ഓടിപോവുകയായിരുന്നു.
സംഭവത്തിന് ശേഷം, കണ്ണപുരം പോലീസ് സ്ഥലത്തെത്തി. കവര്‍ച്ചസംഘം എത്തിയതായി കരുതുന്ന ബൈക്ക് പോലീസ് കണ്ടെടുത്തു. സംഘത്തില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നതായാണ് നിഗമനം. കണ്ണൂരില്‍നിന്ന് ഫൊറന്‍സിക് വിഭാഗവും ഡോഗ് സ്ക്വാഡുമെത്തി പരിശോധന നടത്തി.