തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്കി എന്‍എസ്എസും. ഏഴുലക്ഷം രൂപയാണ് ക്ഷേത്രനിര്‍മാണത്തിനായി എന്‍എസ്എസ് സംഭാവന നല്‍കിയത്. ആരും ആവശ്യപ്പെട്ടിട്ടില്ല, സ്വന്തം നിലയ്ക്കാണ് സംഭാവന നല്‍കിയതെന്നാണ് എന്‍എസ്എസിന്റെ വിശദീകരണം.
ഇതില്‍ ഒരിക്കലും രാഷ്ട്രീയം കാണേണ്ടെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് പണം നല്‍കിയതെന്നും ന്‍എസ്എസ് വ്യക്തമാക്കി. എസ്ബിഐയുടെ ആയോധ്യ ബ്രാഞ്ചിലെ രാമക്ഷേത്ര തീര്‍ത്ഥ എന്ന അക്കൗണ്ടിലേക്ക് മണി ട്രാന്‍സ്ഫര്‍ വഴിയാണ് എന്‍എസ്എസ് പണം കൈമാറിയത്.
ബിജെപിയോ ആര്‍എസ്എസോ മറ്റേതെങ്കിലും സംഘടനകളോ ആവശ്യപ്പെട്ടിട്ടല്ല പണം നല്‍കിയതെന്നും സ്വന്തം നിലയ്ക്ക് വിശ്വാസത്തിന്റെ തീരുമാനമായാണ് ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവനയെന്നുമാണ് എന്‍എസ്എസിന്റെ ഔദ്യോഗിക വിശദീകരണം.
കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. അതിനിടെയാണ് എന്‍എസ്എസിന്റെ ഇത്തരത്തിലൊരു നീക്കമെന്നത് ശ്രദ്ധേയമാണ്.