കരുമാല്ലൂര്‍: ഒരേയൊരു ദിവസം ലീവ് എടുത്തതിന് അങ്കണവാടി ജീവനക്കാരിയെ പഞ്ചായത്ത് പ്രസിഡന്റ് സസ്പെന്‍ഡ് ചെയ്തു. കരുമാല്ലൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ 126ാം നമ്പര്‍ അങ്കണവാടി വര്‍ക്കര്‍ ഇ ആര് ബിന്ദുവിനെയാണ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു സസ്പെന്‍ഡ് ചെയ്തത്.
ഒരുവര്‍ഷത്തോളമായി ഹെല്പറില്ലാതെ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്ന് വര്‍ക്കര്‍ ഒരു ദിവസം ലീവെടുത്തതോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് സസ്പെന്‍ഡ് ചെയ്തതെന്ന ആരോപണം ഉയര്‍ന്നു. ജനുവരി 27നാണ് ഇവര്‍ അവധിയെടുത്തത്.
പകരം ചുമതല ഒരു എഎല്‍എംഎസ്സി അംഗത്തെ ഏല്പിച്ചു. എന്നാല്‍ അവര്‍ കുട്ടികളെ നോക്കാതെ വീട്ടില്‍ ആയിരുന്നു. ഇതിനിടെയാണ് ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗന്‍വാടിയില്‍ എത്തിയത്. തുടര്‍ന്ന് അങ്കന്‍വാടിയില്‍ നോക്കാന്‍ ആരുമില്ലാതെ തനിച്ചിരിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു.
അതേസമയം, ഭക്ഷണം കൊടുക്കാന്‍ തൊട്ടടുത്ത സ്വന്തം വീട്ടിലേക്ക് പോയ സമയത്താണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ അങ്കന്‍വാടിയിലേക്ക് വന്നതെന്ന് അവര്‍ പറഞ്ഞു. ഇതിന് എതിരെ ആലുവ വെസ്റ്റ് പൊലീസില്‍ വര്‍ക്കര്‍ പരാതി നല്കി. സംഭവമറിഞ്ഞ് അംഗന്‍വാടിയിലെത്തിയ പ്രസിഡന്റ് ബിന്ദുവിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.