കോഴിക്കോട്: റേഷന്‍ വിതരണം സാധ്യമാക്കുന്ന ഇ.പോസ് മെഷീനുകള്‍ കൂട്ടത്തോടെ പണിമുടക്കാന്‍ തുടങ്ങിയതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം സ്തംഭനാവസ്തയില്‍. ഇടക്കിടെ സെര്‍വര്‍ തകരാറകുന്നതാണ് സ്തംഭനാവസ്ഥക്ക് കാരണം. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ പെട്ടവര്‍ക്ക് പ്രഖ്യാപിച്ച സൗജന്യ അരിയുടെ വിതരണം പോലും പാതിവഴിയിലാണുള്ളത്.
കനത്ത മഴ കാരണം പണിയില്ലതെ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ എങ്ങനെയെങ്കിലും റേഷന്‍ വാങ്ങാനെത്തുമ്പോള്‍ ഇ പോസ് യന്ത്രത്തില്‍ ഒന്നും തെളിയുന്നില്ല, ഇതിനിടെയാണ് സെര്‍വര്‍ പ്രശ്നവും രൂക്ഷയായിരിക്കുന്നത്. ഒരു കിലോ അരിയെങ്കിലും ലഭിക്കണമെങ്കില്‍ മണിക്കൂറുകളുടെ കാത്തിരിപ്പാണ് വേണ്ടിവരുന്നത്. സെര്‍വറിനു ശേഷിയില്ല എന്നാണ് അധികൃര്‍ പറയുന്നത്.
രാജ്യത്തെ മുഴുവന്‍ സെര്‍വറുകളും നിയന്ത്രിക്കുന്നത് ആന്ധ്രയില്‍ നിന്നാണ്. നിലവില്‍ സംസ്ഥാനത്തിനു പ്രത്യേകമായി സെര്‍വര്‍ സംവിധാനമില്ല. സ്ഥാനത്തെ 8000 റേഷന്‍ കടകള്‍ നിയന്ത്രിക്കാനുള്ള ശേഷിമാത്രമുള്ള സര്‍വറില്‍ നിലവില്‍ 14000 കടകളെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ചോ ആറോ തവണയാണ് കഴിഞ്ഞമാസം മാത്രം സര്‍വര്‍ മുടങ്ങിയത്. ഇത് റേഷന്‍ ഷോപ്പ് ഉടമകളും ഉപഭോക്താക്കളും തമ്മില്‍ വലിയ തര്‍ക്കത്തിനും കാരണമാക്കുന്നുണ്ട്. സെര്‍വര്‍ തകരാര്‍ ഉണ്ടാവുന്നത് റേഷന്‍ വ്യാപാരികള്‍ക്ക് വലിയ സാമ്പത്തിക നഷ്ടത്തിനും കാരണമാക്കുന്നുണ്ട്.
സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്കും ജില്ലാ, താലൂക്ക് സപ്ലൈ ഓഫിസുകളിലെയും എഫ്സിഐ അടക്കമുള്ള പൊതുവിതരണ സംവിധാനത്തിലെ ഗോഡൗണുകളെയും ബന്ധപ്പെടുത്തിയാണു സെര്‍വറിന്റെ പ്രവര്‍ത്തനം. ഒരേസമയം ഇവയെല്ലാം പ്രവര്‍ത്തിക്കുമ്പോള്‍ താങ്ങാനുള്ള ശേഷി സെര്‍വറിനില്ല.ശേഷിയുള്ള സെര്‍വര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തില്‍ എന്ന് അധികൃതര്‍ പറയുന്നുണ്ടങ്കിലും ഇതുവരെ നടന്നിട്ടുമില്ല.