വണ്ടൂര്‍: ഗ്രാമസഭയില്‍ കൂട്ടത്തല്ല്. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് 21-ാം വാര്‍ഡ് ഗ്രാമസഭയിലാണ് അടിപിടിയുണ്ടായത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പഞ്ചായത്ത് അംഗം അരിമ്പ്ര മോഹനന്റെ നേതൃത്വത്തില്‍ വിളിച്ച് ചേര്‍ത്ത ഗ്രാമസഭയില്‍ മുന്‍ ഭരണസമിതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നതോടെയാണ് സംഘര്‍ഷമുണ്ടായത്.
വാര്‍ഡിലെ വര്‍ഷങ്ങളായി പൊളിഞ്ഞു കിടക്കുന്ന കുഴിക്കര കോളനി റോഡ് വിഷയം ഗ്രാമസഭയില്‍ ചോദിച്ച വ്യക്തിയെ കയ്യേറ്റം ചെയ്യാന്‍ മെമ്പര്‍ ആഹ്വാനം ചെയ്തതായി യു ഡി എഫ് ആരോപിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ലാപ്സ് ആക്കിയ 53 ലക്ഷം രൂപയെ കുറിച്ചും സഭയില്‍ ചോദ്യം ഉയര്‍ന്നു.
ഇതിനോട് ഇടത് അംഗം മോശമായി പ്രതികരിച്ചതായും യു ഡി എഫ് കുറ്റപ്പെടുത്തി. എന്നാല്‍ ഗ്രാമസഭ ഏതാണ്ട് തീരാറായ സമയത്താണ് വാര്‍ഷിക പദ്ധതിയുമായി ബന്ധമില്ലാത്ത ചോദ്യങ്ങള്‍ ഉന്നയിച്ച് യു ഡി എഫ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് പഞ്ചായത്ത് അംഗം അരിമ്പ്ര മോഹനന് പറഞ്ഞു.
ഗ്രാമസഭ മിനുട്ട്സ് വരെ കീറി നശിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു. ഇത് ചോദ്യം ചെയ്തതോടെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ഇവര്‍ കൈയ്യേറ്റം നടത്തിയത്. തുടര്‍ന്ന് സിപിഐ എം ബ്രാഞ്ച് സെക്രട്ടറി രജീഷ് പൈക്കാടന്‍ (31), അജീഷ് നറുകര (27), ആലിക്കാപറമ്പില്‍ ഉണ്ണി മമ്മത് (67), കോലാര്‍ ശ്രീജിത്ത് (26) എന്നിവര്‍ക്ക് പരിക്കേറ്റു. ഉണ്ണിമമ്മതിന് തലക്കാണ് പരിക്കേറ്റത്. ഇരു പാര്‍ട്ടിയിലും പെട്ട 8 ഓളം പേര് വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.