ഇരവിപുരം: ഗവ. ഹോമിയോ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്ത കടന്നു പിടിക്കാന്‍ ശ്രമം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. വടക്കേവിള ഗവ. ഹോമിയോ ഡിസ്പന്‍സറിയിലെ ഡോക്ടറായ കിഴക്കേ കല്ലട ഉപ്പൂട് ശങ്കരവിലാസത്തില്‍ 50കാരനായ ബിമല്‍ കുമാര്‍ ആണ് അറസ്റ്റിലായത്.
ജനുവരി അവസാനവാരത്തിലായിരുന്നു സംഭവം. ഡിസ്പന്‍സറിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ വിദഗ്ധചികിത്സ ലഭ്യമാക്കാമെന്നു പറഞ്ഞ് അയത്തില്‍ ഭാഗത്ത് ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥാപനത്തിലേക്കു വിളിച്ചുവരുത്തി ലൈംഗിക അതിക്രമം കാട്ടുകയും അപമര്യാദയായി പെരുമാറുകയും ചെയ്യുകയായിരുന്നു.