മട്ടന്നൂര്‍: പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ദോഹ വിമാനം 12 മണിക്കൂര്‍ വൈകി. രാത്രി 8.10ന് കണ്ണൂരില്‍ നിന്ന് ദോഹയിലേക്ക് പോകേണ്ട വിമാനമാണ് 12 മണിക്കൂറോളം വൈകിയത്. ഇന്ന് രാവിലെ ഏഴരയോടെയാണ് വിമാനം പുറപ്പെട്ടത്.
വൈകിട്ട് 5 മുതല്‍ യാത്രക്കാര്‍ ചെക്ക്ഇന്‍ ചെയ്തിരുന്നു. ഒന്നര വയസ്സുള്ള കുട്ടി ഉള്‍പ്പെടെ ഭക്ഷണം ഇല്ലാതെ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നതായാണ് റിപ്പോര്‍ട്ട്. ബോര്‍ഡിങ് പാസ് നല്‍കിയിട്ടും വിമാനം വൈകുന്നത് സംബന്ധിച്ച് വിശദീകരണം നല്കാന് എയര്‍ ലൈന്‍ ജീവനക്കാരും കിയാല്‍ ജീവനക്കാരും തയാറായില്ലെന്നും യാത്രക്കാര്‍ ആരോപിക്കുന്നു.
രാത്രി വൈകിയാണ് യാത്രക്കാര്‍ക്ക് വിമാന കമ്പനിയുടെ നേതൃത്വത്തില്‍ താമസവും ഭക്ഷണവും ഒരുക്കാന്‍ ധാരണയായത്. ഓരോ യാത്രയ്ക്ക് മുന്‍പും പൈലറ്റ് കോവിഡ് ടെസ്റ്റിന് വിധേയരാകുന്നുണ്ട്. കണ്ണൂരില്‍ നിന്ന് പൈലറ്റ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഫലം വന്നത്. പകരം പൈലറ്റ് ഇല്ലാത്തതിനാലാണ് സര്‍വീസ് വൈകാന്‍ ഇടയാക്കിയത്.