മേലൂര്‍: വീണ്ടും കത്തിജ്വലിക്കുകയാണ് സൂര്യന് എന്ന് തെളിവാവുകയാണ് തൃശ്ശൂരിലെ സദാനന്ദന്റെ അനുഭവം. തൃശ്ശൂര്‍ ജില്ലയിലെ പൂലാനിയിലാണ് സംഭവം. കൃഷി ജോലിക്കിടെ കോഴിപ്പുറത്ത് സദാനന്ദന് സൂര്യാതപമേല്‍ക്കുകയായിരുന്നു..
ചെട്ടിത്തോപ്പ് കടവിനു സമീപം മണ്ടത്ര രവിയുടെ വാഴത്തോട്ടത്തില്‍ ജോലി ചെയ്യുമ്പോള്‍ ഇന്നലെ 12 നാണ് സൂര്യാതപം ഏറ്റത്. പുറത്ത് പുകച്ചിലും നീറ്റലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്.
കുമിള പോലെ ത്വക്ക് വീര്‍ത്തു വരികയും പിന്നീട് പൊട്ടുകയും ചെയ്തു. തുടര്‍ന്നു ചികിത്സയ്ക്കു വിധേയനാവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഒട്ടേറെ പേര്‍ക്കു സൂര്യാതപം റിപ്പോര്‍ട്ട് ചെയ്ത മേഖലയാണിത്. ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ആദ്യ സംഭവം കൂടിയാണിത്.