എഴുകോണ്‍: കളഞ്ഞു കിട്ടിയ രണ്ട് ലക്ഷം രൂപയോളം തിരികെ ഏല്‍പ്പിച്ച് മാതൃകയായി 28കാരന്. കടയ്ക്കോട് അനുമന്ദിരത്തില്‍ അനിക്കുട്ടനാണ് യുവാക്കള്‍ക്ക് മാതൃകയായത്. ഇന്നലെ വൈകിട്ട് നാലരയോടെ ചീരങ്കാവിലെ പെട്രോള്‍ പമ്പിനു സമീപത്ത് റോഡരികില്‍ നിന്നാണ് അനിക്കുട്ടന് നോട്ടുകെട്ട് കിട്ടിയത്.
എണ്ണി നോക്കാന്‍ പോലും നില്‍ക്കാതെ നേരെ എഴുകോണ്‍ സ്റ്റേഷനിലെത്തി തുക കൈമാറിയ ശേഷം അനിക്കുട്ടന് മടങ്ങുകയും ചെയ്തുയ സിവില്‍ കോണ്ട്രാക്ടര് കുഴിയം ചെമ്മക്കാട് മിന്നാരത്തില്‍ എസ്.ശിവപ്രസാദി (48) ന്റേതായിരുന്നു പണം. കൊട്ടാരക്കര ബാങ്കില്‍ നിന്ന് പിന്‍വലിച്ച തുകയുമായി വീട്ടിലേക്ക് മടങ്ങവേയാണ് വഴിയില്‍ നഷ്ടപ്പെട്ടത്. ഇതിനിടയിലാണ് പണം നഷ്ടപ്പെട്ടത്.
ശിവപ്രസാദ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയപ്പോഴാണ് പണം സ്റ്റേഷനില്‍ ഏല്പിച്ച വിവരം അറിയുന്നത്. പോലീസ് അറിയിച്ചത് അനുസരിച്ച് അനിക്കുട്ടന് സ്റ്റേഷനിലെത്തി പണം കൈമാറുകയും ചെയ്തു.