തലശ്ശേരി: ഓവുചാലിന് സ്ലാബിടണമെന്ന് ആവശ്യപ്പെട്ട് വേറിട്ട ഒറ്റയാള്‍ പ്രതിഷേധവുമായി തൃശ്ശൂര്‍ നസീര്‍. ലോഗന്‍സ് റോഡിലെ കോംപ്ലക്സിലേക്കുള്ള വഴിയിലെ ഓവുചാലിന് മുകളിലുള്ള സ്ലാബ് മൂന്നാഴ്ച മുന്‍പാണ് എടുത്തുമാറ്റിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് കാല്നടയാത്രക്കാരന് ആ ഓടയില്‍ വീണത്.
പരിസരമാകെ ദുര്‍ഗന്ധമാണ്. തലശ്ശേരിയില്‍ എത്തിയ നസീര്‍ ഇതു കണ്ടതോടെ ഉടനെ നഗരസഭാ ഓഫിസിലെത്തി പരാതി നല്കി. പിന്നീട് തന്റെ പാട്ടുപെട്ടിയുമായി എത്തി ഓടയ്ക്ക് മുകളില്‍ തുണി വിരിച്ച് അതില്‍ ഇരുന്നും കിടന്നും പാട്ടുപാടി പ്രതിഷേധിക്കുകയായിരുന്നു.
ഇതിനിടെ ചെറു പ്രസംഗവും നടത്തി. പബ്ലിക് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ജനറഗല് സെക്രട്ടറി എന്ന നിലയിലാണ് പ്രശ്നം ഏറ്റെടുത്തതെന്നു നസീര്‍ പറഞ്ഞു.