ചാത്തന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കാമുകന് പിന്നാലെ പെണ്‍കുട്ടിയുടെ പിതാവും അറസ്റ്റില്‍. പെണ്‍കുട്ടിയെ പ്രണയംനടിച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്നുദിവസംമുന്‍പാണ് ആദിച്ചനല്ലൂര്‍ സ്വദേശിയായ യുവാവിനെ അറസ്റ്റുചെയ്തത്.
തുടര്‍ന്ന് പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയയാക്കുകയും ചെയ്തു. ഈ കൗണ്‍സലിങ്ങിലാണ് പെണ്‍കുട്ടി പിതാവിന്റെയും ക്രൂരത വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്നാണ് പിതാവിനെയും അറസ്റ്റ് ചെയ്തത്. നിര്‍ധന കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടി പത്താം ക്ലാസ് കഴിഞ്ഞു വീട്ടില്നിന്നപ്പോഴാണ് സംഭവം. വീട്ടില്‍വെച്ചും ബന്ധുവീട്ടില്‍വെച്ചും സഹോദരന്റെ സുഹൃത്തായ കാമുകന് പീഡിപ്പിച്ചു.
കഴിഞ്ഞ നവംബര്‍മുതല്‍, മദ്യപനായ പിതാവും വീട്ടില്‍ ആരുമില്ലാത്തസമയത്ത് പീഡിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.