മാള: പാസ്പോര്‍ട്ട് ഇല്ല, പക്ഷേ വിദേശത്ത് പോകണമെന്ന വാശിയില്‍ തനിച്ച് വിമാനത്താവളത്തില്‍ പതിനൊന്നുകാരിയുടെ പിടിവാശി. തന്റെ കൂട്ടുകാരിയുടെ അമ്മയുടെ അടുത്തയ്ക്ക് പോകണമെന്ന് പറഞ്ഞാണ് പെണ്‍കുട്ടി എത്തിയത്. സംഭവം അന്വേഷിച്ചെത്തിയപ്പോള്‍ കുട്ടി പിണങ്ങി പോയതാണെന്ന് തിരിച്ചറിഞ്ഞു.
അമിതമായ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ മാതാപിതാക്കള്‍ മൊബൈല്‍ വാങ്ങി അലമാരയില്‍ വച്ചു പൂട്ടിയതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങി പോയത്. വിദേശത്തുള്ള സുഹൃത്തിന്റെ അമ്മയുടെ അടുത്തേക്കു പോവുകയായിരുന്നു ലക്ഷ്യം. വീടിനു സമീപത്തുനിന്ന് സ്വകാര്യ ബസില്‍ കയറി വിമാനത്താവളത്തിനു സമീപം അത്താണിയില്‍ ഇറങ്ങി.
അവിടെനിന്ന് ഓട്ടോ പിടിച്ച് വിമാനത്താവളത്തിലെത്തുകയായിരുന്നു. പാസ്പോര്‍ട്ടില്ലാതെ വിദേശത്തേക്കു പോകാനാവില്ലെന്നു പോലീസ് പറഞ്ഞെങ്കിലും പോകണമെന്ന ആവശ്യത്തില്‍ കുട്ടി ഉറച്ചുനില്‍ക്കുകയായിരുന്നു. ഒടുവില്‍ നെടുമ്പാശേരി സിഐ കുട്ടിയെ അനുനയിപ്പിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ശേഷം സംസാരിച്ച് കുട്ടിയെ വീട്ടിലേയ്ക്ക് പറഞ്ഞ് വിടുകയും ചെയ്തു.