അഞ്ചല്‍: കെഎസ്ആര്‍ടിസി മുതല്‍ ടൂറിസ്റ്റ് ബസിന്റ വരെ മാതൃകയൊരുക്കി അമ്പരപ്പിക്കുകയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി. അഞ്ചല്‍ ഒരുനടയില് വൈശാഖത്തില്‍ ബാലുവാണ് വാഹനങ്ങളുടെ മാതൃകയൊരുക്കി അമ്പരപ്പിക്കുന്നത്.
ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ് ബാലുവിന്റെ കലാപരമായ കഴിവുകള്‍ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. വടമണ്‍ ക്ഷേത്രത്തിലെ ഉത്സവ ഫ്ളോട്ടുകള്‍ നിര്‍മിച്ചാണ് ബാലു ആദ്യം ഈ രംഗത്തെത്തിയത്. പിന്നീട് ബസുകളും നിരവധി വാഹനങ്ങളും നിര്‍മ്മിക്കുകയായിരുന്നു. കുടുംബത്തില്‍നിന്നു ലഭിക്കുന്ന പ്രോത്സാഹനമാണ് വിജയത്തിനുപിന്നില്‍.
ഷര്‍ട്ട് വാങ്ങുമ്പോള്‍ ലഭിക്കുന്ന കാര്ഡ്ബോര്ഡുകള്, അലൂമിനിയം കമ്പി, ഫോം ബോര്‍ഡ്, ബാറ്ററി, മള്‍ട്ടിവുഡിന്റെ പീസുകള്‍ എന്നിവ ഉപയോഗിച്ചാണ് വാഹനത്തിന്റെ നിര്‍മ്മാണം നടത്തുന്നത്. പിന്നീട് പെയിന്റുകൂടി അടിച്ച് ഒറിജിനെ വെല്ലുന്ന വാഹനങ്ങളാക്കി തീര്‍ക്കുകയാണ് ഈ കൊച്ചുമിടുക്കന്.