തലശ്ശേരി: സെയ്ദാര്‍ പളളിക്കടുത്ത് കഴിഞ്ഞ ഞായറാഴ്ച രാത്രി ഓട്ടോയില്‍ നിന്ന് വീണ് സ്ത്രീ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ഗോപാല പേട്ടയിലെ ശ്രീധരിയെന്ന അന്പത്തൊന്നുകാരിയുടേത് അപകടമരണമല്ല, കൊലപാതകമാണെന്ന് പോലീസ് വെളിപ്പെടുത്തി.
അയല്‍വാസിയും ഓട്ടോഡ്രൈവറുമായ ഗോപാലകൃഷ്ണനാണ് ശ്രീധരിയെ കൊലപ്പെടുത്തിയത്. ഓട്ടോയില്‍ വച്ച് ശ്രീധരിയുടെ തല ബലമായി ഓട്ടോയില്‍ ഇടിപ്പിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്ന് പോലീസ് പറയുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് വ്യക്തമാക്കി.