കണ്ണൂര്‍: വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഐയിലേക്കെന്ന് സൂചന. സുരേഷ് കീഴാറ്റൂരിന്റെ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെന്ന് സിപിഐ നേതൃത്വം വ്യക്തമാക്കി. സുരേഷ് കീഴാറ്റൂര്‍ സിപിഐയിലേക്കെന്ന വാര്‍ത്ത പലരിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
കമ്മ്യൂണിസ്റ്റല്ലാതെ തനിക്ക് ജീവിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് സുരേഷിന്റെ പുതിയ നീക്കം. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനെതിരെ കീഴാറ്റൂര്‍ ഉള്‍പ്പെടുന്ന തളിപ്പറമ്പില്‍ വയല്‍ക്കിളി സ്ഥാനാര്‍ഥി മത്സരത്തിനിറങ്ങിയിരുന്നു.
കീഴാറ്റൂരില്‍ സിപിഐഎം കള്ളവോട്ട് ചെയ്യുമെന്നും വയല്‍ക്കിളികള്‍ ഇത് തടഞ്ഞാല്‍ സംഘര്‍ഷമുണ്ടാകുമെന്നും സൂചിപ്പിച്ച് മരണക്കുറിപ്പ് തയ്യാറാക്കിയ സുരേഷ് കീഴാറ്റൂര്‍ സിപിഐയിലേക്കെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സിപിഐഎമ്മിന് വന്‍ മേല്ക്കൈയ്യുണ്ടായിരുന്ന സ്ഥലമാണ് കീഴാറ്റൂര്‍.
ഇവിടെ വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മ്മാണത്തിനെതിരെയുള്ള സമരമാണ് സുരേഷ് കീഴാറ്റൂരിനെ ശ്രദ്ധേയനാക്കിയത്. ബൈപ്പാസ് നിര്‍മ്മാണ ഉദ്ഘാടനം സമയത്ത് കീഴാറ്റൂര്‍ വയലില്‍ വെച്ച് പിണറായി വിജയന്റേയും നിതിന്‍ ഗഡ്കരിയുടേയും കോലം കത്തിച്ചുകൊണ്ടായിരുന്ന വയല്‍ക്കിളികളുടെ പ്രതിഷേധം.