കണ്ണൂര്‍: ട്രാന്‍സ്ജെന്‍ഡര്‍ യുവതി തീ കൊളുത്തി മരിച്ച നിലയില്‍. കണ്ണൂര്‍ ജില്ലയിലാണ് സംഭവം. തോട്ടട സമാജ്വാദി കോളനി സ്വദേശി സ്നേഹയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തീ കൊളുത്തി മരിച്ച നിലയില്‍ ട്രാന്‍സ് ജെന്‍ഡര്‍ യുവതിയെ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്. ഇന്നലെ വൈകീട്ടാണ് ഇവര്‍ വീട്ടില്‍ വെച്ച് തീകൊളുത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു.
പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അതേസമയം, മരണം ആത്മഹത്യയാണെന്നും ദുരൂഹതയില്ലെന്നുമാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്നേഹ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. തദ്ദേശതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏക ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു സ്നേഹ.