കൊഴുക്കുള്ളി: അയല്‍വീട്ടിലെ കുരുന്നിന് വേണ്ടി വാങ്ങിയ കളിപ്പാട്ടം നല്കാനാകാതെയായിരുന്നു ജിതിന്റെ അപ്രതീക്ഷിത വിയോഗം. ഞായര്‍ രാത്രി 11ന് പുത്തൂര്‍ കൊങ്ങന്‍ പറയാന്‍ വാഹനാപകടത്തിലാണ് ജിതിന് മറ്റൊരു ലോകത്തിലേയ്ക്ക് മടങ്ങിയത്.
കൊഴുക്കുള്ളി തച്ചാടിയില്‍ ജയന്റെ മകനാണ് ജിതിന്. അയല്‍വീട്ടിലെ ഓമനയായ ശ്രീബാലയെന്ന ബാലാമണിക്കുള്ള (4) കളിപ്പാട്ടവും വാങ്ങിയായിരുന്നു ജിതിന്റെ യാത്ര. അത് അവസാന യാത്രയായതിന്റെ ഞെട്ടലിലാണ് നാട്ടുകാരും.
സ്വര്‍ണ പണിക്കാരനായ ജിതിന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പൊന്നൂക്കര പള്ളിയിലെ പെരുന്നാള്‍ ശ്രദ്ധയില്‍ പെട്ടത്. അവിടെ നിന്നു ബാലാമണിക്ക് കളിപ്പാട്ടം വാങ്ങിയാണ് ജിതിന് മടങ്ങിയത്. സ്വന്തം വീടിന് സമീപം എതിരെ വന്ന സ്കൂട്ടറില്‍ ഇടിച്ചായിരുന്നു അപകടം.