നെയ്യാറ്റിന്‍കര: അമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഞെട്ടലോടെയാണ് നാട് കേട്ടത്. നെയ്യാറ്റിന്‍കരയിലാണ് സംഭവം. പെരുങ്കടവിളയ്ക്കു സമീപം ആങ്കോട് തലമണ്ണൂര്‍ക്കോണം മോഹനവിലാസത്തില്‍ പരേതനായ വാസുദേവന്‍ നായരുടെ ഭാര്യ മോഹനകുമാരി (63), മകന് കണ്ണന് എന്നു വിളിക്കുന്ന വിപിന്‍ (33) എന്നിവരാണ് മരിച്ചത്.
മോഹനകുമാരിയും വിപിനിന്റെ ഭാര്യ മായയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടിലെ പ്രശ്നങ്ങളെത്തുടര്‍ന്ന് വിപിന്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഏറെ സ്നേഹിച്ചിരുന്ന അമ്മയെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നു കരുതുന്നതായി ബന്ധുക്കള്‍ മൊഴി നല്കി.
വിപിന്റെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഭാര്യയെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെ എന്നാണ് വിപിന്‍ മരിക്കുന്നതിന് മുമ്പ് കുറിച്ചത്. ദുരൂഹതകളില്ലെന്നാണു പ്രാഥമിക നിഗമനം. മായയും ദൗത്യയും ഒരാഴ്ചയായി ചൂഴാറ്റുകോട്ടയിലെ അവരുടെ വസതിയിലായിരുന്നു.
ഇന്നലെ രാവിലെ വിപിനെ ഫോണില്‍ ലഭിക്കാത്തതിനെത്തുടര്‍ന്നു മായ അയല്‍വാസിയെ വിളിച്ചു. അന്വേഷിക്കാന്‍ പോയ അയല്‍വാസിയാണ് മരണവിവരം അറിയുന്നത്. ഡിവൈഎസ്പി എ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് പരിശോധന നടത്തി.
സംസ്കാരം ഇന്നു മൂന്നിന്. വിപിനിന്റെ ഭാര്യ മായ. മൂന്നു വയസ്സുകാരി ദൗത്യയാണ് മകള്‍. വിപിന്‍ സ്വകാര്യ ഹാര്ഡ്വെയര് സ്ഥാപനത്തില്‍ ഡ്രൈവറും സെയില്‍സ്മാനുമാണ്.