കണ്ണൂര്‍; കണ്ണൂരില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കേസില്‍ വയോധികയുടെ മരുമകള്‍ അറസ്റ്റിലായി. ഇരുവരും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഇരിട്ടിയില്‍ കരിക്കോട്ടക്കരി പതിനെട്ടേക്കറിലെ കായംമാക്കല്‍ മറിയക്കുട്ടിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. കേസില്‍ മൂത്ത മകന് മാത്യുവിന്റെ ഭാര്യ എല്‍സി (54) യെയാണ് കരിക്കോട്ടക്കരി പൊലീസ് അറസ്ററ് ചെയ്തത്.
മറിയക്കുട്ടിയെ കഴിഞ്ഞ ദിവസമാണ് ബുധനാഴ്ച വൈകിട്ടോടെ സ്വന്തം വീടിന്റെ ഉമ്മറപ്പടിയില്‍ പരുക്കുകളോടെ ചോരവാര്‍ന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. മറിയക്കുട്ടിയെ വാതില്പടിയില് തലയിടിപ്പിച്ച് എല്‍സി കൊലപ്പെടുത്തിയെന്നാണു അന്വേഷണത്തില്‍ കണ്ടെത്തി.
വഴക്കിനിടെ മറിയക്കുട്ടിയെ എല്‍സി തള്ളിയിട്ടു. തലയിടിച്ചു വീണ മറിയക്കുട്ടിയുടെ തലമുടിയില്‍ കുത്തിപ്പിടിച്ചു വീണ്ടും വാതില്‍പ്പടിയില്‍ തലയിടിപ്പിച്ചു കൊല്ലുകയായിരുന്നെന്നാണു മൊഴി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.