ചെറുപുഴ: കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ മീന്തുള്ളി ടൗണ്‍ അടച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയില്‍ 5 പേര്‍ക്കു രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ടൗണ്‍ അടച്ചത്. രോഗബാധ വര്‍ധിച്ചതിനെ തുടര്‍ന്നു ആരോഗ്യവകുപ്പിന്റെ ആവശ്യപ്രകാരം പെരിങ്ങോം അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ മീന്തുള്ളി ടൗണ്‍ അണുവിമുക്തമാക്കുകയും ചെയ്തു.
അഞ്ച് പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. എന്നാല്‍, ഇവര്‍ക്കു സമ്പര്‍ക്കം ഉള്ളതിനാലാണു മുന്‍കരുതല്‍ എന്ന നിലയില്‍ ടൗണ്‍ അടച്ചതെന്നു ആരാഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഒരു ഇടവേളയ്ക്കു ശേഷമാണു ചെറുപുഴ പഞ്ചായത്തില്‍ കോവിഡ് ബാധയെ തുടര്‍ന്നു ടൗണ്‍ അടച്ചിടുന്നത്.