മറ്റു വഴികളൊന്നുമില്ലാതെ വന്നപ്പോള്‍ ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാനായി പൊരിവെയിലില്‍ ചട്ടി വില്ക്കാന് ഇറങ്ങിയതാണ് എംബിഎക്കാരന്‍ അരുള്‍ അനീഷ്. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച അനീഷിന്റെ ജീവിതകഥയും ചിത്രവുമെല്ലാം ആരും മറന്നു കാണില്ല.
എംബിഎ ബിരുദത്തിന്റെ തലക്കനമില്ലാതെ എന്തു ജോലിയും ചെയ്ത് ജീവിക്കാനിറങ്ങിയ അരുള്‍ പുതു തലമുറയ്ക്ക് ഒരു വലിയ പാഠമായിരുന്നു. കാന്‍സര്‍ ബിധിതനായ അച്ഛനും മറ്റ് പ്രതിസന്ധികളും കലശലായതോടെയാണ് വൈറ്റ് കോളര്‍ ജോലി എന്ന സ്വപ്നം മാറ്റിവെച്ച് അരുള്‍ അനീഷ് ചട്ടി വില്‍പ്പനയ്ക്കായി ഇറങ്ങിയത്.
ഹഫീസ് എഎച്ച് എന്ന നന്മമനസാണ് ഏതു സാഹചര്യത്തിലും ജീവിക്കാന്‍ തനിക്കാകുമെന്ന് പഠിപ്പിച്ച അരുളിന്റെ ജീവിത കഥ പങ്കുവെച്ചത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം അരുളിനെ നെഞ്ചിലേറ്റിയിരുന്നു. ഇപ്പോള്‍ അരുളിന് ബാങ്കില്‍ ജോലി ലഭിച്ചു എന്ന വാര്‍ത്തയാണ് പുറത്ത് എത്തുന്നത്.
അരുളിനെ പരിചയപ്പെടുത്തിയ ഹഫീസ് തന്നെയാണ് അരുളിന്റെ പുതിയ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. അരുള്‍ അനീഷ് വിളിച്ചു. ഐസിഐസി ബാങ്കില്‍ ജോലി ശരിയായി എന്ന് പറഞ്ഞു. പത്ത് ദിവസം കൊണ്ട് ബാക്കി കറിചട്ടികള്‍ കൂടി വില്‍ക്കാമെന്ന് കരുതി. ബാങ്കിനോട് സമയം ചോദിച്ചുവെന്നും ജോലിക്കിടയില്‍ വിളികള്‍ വരുന്നത് കച്ചവടത്തെ ബാധിക്കുന്നതായി ചെറിയ പരിഭവം പറഞ്ഞുവെന്നും ഹഫീസ് പറയുന്നു.
ഹഫീസിന്റെ കുറിപ്പ് ഇങ്ങനെ,
രാവിലെ അരുള്‍ അനീഷ് വിളിച്ചു. ICICI ബാങ്കില്‍ ജോലി ശരിയായി എന്ന് പറഞ്ഞു. പത്ത് ദിവസം കൊണ്ട് ബാക്കി കറിചട്ടികള്‍ കൂടി വില്‍ക്കാമെന്ന് കരുതി. ബാങ്കിനോട് സമയം ചോദിച്ചു. ജോലിക്കിടയില്‍ വിളികള്‍ വരുന്നത് കച്ചവടത്തെ ബാധിക്കുന്നതായി ചെറിയ പരിഭവം പറഞ്ഞു.
അവനൊരു സ്ഥിരമാനമായ സ്ഥിതിക്ക് പഴയ പോസ്റ്റ് ഉടനടി നീക്കും . MBA യും MA യുമൊക്കെ പഠിപ്പിച്ച മകനെ ചട്ടിവിലൂപനക്കാരനായി കണ്ട ചിത്രം മാതാപിതാക്കളെ വേദനിപ്പിക്കുന്നതായി അവന് തോന്നിയതായി മനസിലായി. ദൈവത്തിന്റെ കയ്യൊപ്പ് ആ പോസ്റ്റില്‍ പതിഞ്ഞിരുന്നു. Hafees AH . NB: അവനെന്ന് പറഞ്ഞത് അനിയനെന്ന സ്വാതന്ത്ര്യത്തോടെയാണ് കേട്ടൊ